ചിറ്റൂർ: പാട്ടികുളം വളവുപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇലക്ട്രിക് പോസ്റ്റിലിടിച്ച് തലകീഴായ് മറിഞ്ഞു. വ്യാഴാഴ്ച രാത്രി 12 നായിരുന്നു അപകടം. പിക്കപ്പിൽ കുടുങ്ങിയ ഡ്രൈവറെ സമീപവാസികൾ പുറത്തെടുത്ത് രക്ഷപ്പെടുത്തി. തൃശൂരിൽ നിന്നും കന്നിമാരി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം.
സംഭവസമയത്ത് ചാറൽ മഴ ഉണ്ടായിരുന്നു. ഈ സ്ഥലത്ത് മുന്പ് നടന്ന അമ്പതോളം വാഹന അപകടങ്ങളിൽ പതിനഞ്ചിൽ കൂടുതൽ പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. സ്വകാര്യബസുമായി ബൈക്ക് കൂട്ടിയിടിച്ച് പ്ലാച്ചിമട സ്വദേശികളായ മൂന്ന് യുവാക്കൾ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ട അപകടവും നടന്നിരുന്നു. കാലവർഷം ആരംഭിച്ചാൽ ഇവിടെ പതിവായി അപകടങ്ങൾ നടക്കാറുണ്ട്.